കരിക്കാട് സെൻ്റ് മേരീസ് സിറിയൻ സൺഡേസ്ക്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ നടന്നു

കരിക്കാട് സെൻ്റ് മേരീസ് സിറിയൻ സൺഡേസ്ക്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ നടന്നു 


കരിക്കാട് : സെൻ്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ സൺഡേസ്ക്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം അഭി.ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത നിർവ്വഹിച്ചു. ദേവാലയം സ്ഥാപിതമാകുന്നതിന് മുമ്പേ 1925 ലാണ് സൺഡേ സ്കൂൾ സ്ഥാപിതമായത്.

ഫാദർ മാത്യു വർഗീസ് കുളങ്ങാട്ട് അധ്യക്ഷത വഹിച്ചു. കുന്നംകുളം ഭദ്രാസന സെക്രട്ടറി റവ.ഫാ ജോസഫ് ചെറുവത്തൂർ ആശംസ അർപ്പിച്ചു. കുന്നംകുളം പ്രവാസി ഓർത്തഡോക്സ് അസോസിയേഷൻ ട്രഷറർ എബ്രഹാം ജോസഫ്, ഇടവക ട്രസ്റ്റി സി.സി സണ്ണി മാസ്റ്റർ ,സെക്രട്ടറി സ്റ്റാൻലി സി.എസ് ,സൺഡേ സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റി കൺവീനർ  അനീറ്റ രാജുഎന്നിവർ പ്രസംഗിച്ചു. സൺഡേ സ്കൂൾ പ്രധാന അധ്യാപകൻ ഷാജൻ മാസ്റ്റർ നന്ദി പറഞ്ഞു.


Previous Post Next Post