വയനാട് ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് അടിയന്തിര സഹായം അനുവദിച്ചുവെന്ന് ജെ.ചിഞ്ചുറാണി
തിരുവനന്തപുരം: വയനാട് ജില്ലയിലെ ക്ഷീരകർഷകർക്ക് അടിയന്തിര സഹായം അനുവദിച്ചുവെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ജില്ലയില്‍ ഉണ്ടായ പേമാരിയും, വെള്ളപ്പൊക്കവും മൂലം കന്നുകാലികള്‍ക്ക് തീറ്റപ്പുല്ല്, വൈക്കോല്‍ എന്നിവ ലഭ്യമാകാത്ത സാഹചര്യം നിലവിലുണ്ട്.
ഇക്കാര്യത്തില്‍ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അടിയന്തര ഇടപെടല്‍ നടത്തുകയും, കന്നുകാലികള്‍ക്ക് ആവശ്യമായ പച്ചപ്പുല്ല്, വൈക്കോല്‍ തുടങ്ങിയവ അടിയന്തരമായി എത്തിക്കുന്നതിന് തീരുമാനിച്ചു.
ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ പച്ചപ്പുല്ലും വൈക്കോലും എത്തിക്കാൻ ക്ഷീരവികസന വകുപ്പിന്റെ പദ്ധതിവിക വിഹിതത്തില്‍ നിന്നും അഞ്ചു ലക്ഷം രൂപ അനുവദിക്കുവാൻ മന്ത്രി ജെ. ചിഞ്ചുറാണിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തരവായി. എത്രയും വേഗം ഈ തുക ഉപയോഗിച്ച് തീറ്റപ്പുല്‍ കർഷകർക്ക് വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാൻ മന്ത്രി ബന്ധപ്പട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി.