ബസ് സ്റ്റോപ്പിന് സമീപത്തെ ഇന്നോവ മാറ്റാൻ പറഞ്ഞു; തൃപ്പൂണിത്തുറയില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് മര്‍ദനം

ബസ് സ്റ്റോപ്പിന് സമീപത്തെ ഇന്നോവ മാറ്റാൻ പറഞ്ഞു; തൃപ്പൂണിത്തുറയില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് മര്‍ദനം
കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയില്‍ കെഎസ്‌ആർടിസി ഡ്രൈവർക്ക് മർദനം. തലയോല പറമ്പ് സ്വദേശി സുബൈറിനാണ് മർദനമേറ്റത്.


എറണാകുളം കെഎസ്‌ആർടിസി ഡിപ്പോ ഡ്രൈവറാണ് സുബൈർ. ബസ് സ്റ്റോപ്പിന് സമീപത്തെ കാർ മാറ്റാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. ഇന്നോവ കാർ ഡ്രൈവറാണ് തന്നെ മർദിച്ചതെന്ന് സുബൈർ പറഞ്ഞു.

എറണാകുളത്ത് നിന്ന് കട്ടപ്പനയിലേക്ക് രാവിലെ എട്ടരയ്ക്ക് പുറപ്പെട്ട സർവ്വീസിനിടെയാണ് സംഭവമുണ്ടായത്. തലയോലപ്പറമ്ബ് സ്വദേശി സുബൈറിന്‍റെ തലയ്ക്കും, കൈയ്ക്കുമാണ് പരിക്കേറ്റത്. പിറവം സ്വദേശി അഭിനന്ദാണ് മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി അന്വേഷണം ഊർജ്ജിതമാക്കി. ബസ് ഓവർടേക്ക് ചെയ്തതില്‍ പ്രകോപിതനായാണ് ഇന്നോവ കാർ ഡ്രൈവർ മർദ്ദിച്ചതെന്ന് സുബൈർ പറഞ്ഞു. കെ എസ് ആർ ടി സി ബസ് മുന്നിലെത്തിയതോടെ അഭിനന്ദ് കാർ ബസിന് കുറുകെ നിലയുറപ്പിച്ചു. തുടർന്നാണ് ഡ്രൈവിംഗ് സീറ്റില്‍ നിന്നിറക്കി സുബൈറിനെ മർദ്ദിച്ചത്.

ഒരുപാട് അസഭ്യം പറഞ്ഞതിന് ശേഷമായിരുന്നു മർദനം. പെട്ടെന്നുള്ള ആക്രമണമായതിനാല്‍ പ്രതികരിക്കാനായില്ലെന്നും ഡ്രൈവർ പറഞ്ഞു. നിലവില്‍ തൃപ്പൂണിത്തുറ ആശുപത്രിയില്‍ ചികിത്സയിലാണ് സുബൈർ. സംഭവത്തില്‍ പൊലീസ് കേസെടുത്തു. പൊലീസ് സ്ഥലത്തെത്തി സുബൈറിൻ്റെ മൊഴി രേഖപ്പെടുത്തി. പ്രതിയ്ക്കായി അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
Previous Post Next Post