അപകടത്തിൽ പരിക്ക് പറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരണപ്പെട്ടു

അപകടത്തിൽ പരിക്ക് പറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരണപ്പെട്ടു.
ചാവക്കാട്:അപകടത്തിൽ പരിക്ക് പറ്റി ആശുപത്രിയിൽ ചികിത്സ യിലായിരുന്ന മത്സ്യ തൊഴിലാളി മരണപ്പെട്ടു.
തിരുവത്ര ചെങ്കോട്ട നഗറിൽ ചിങ്ങനാത്ത് അബൂബക്കർ (53)മരണപ്പെട്ടു. ജൂലൈ രണ്ടിന് പുലർച്ചെ മത്സ്യ ബന്ധനത്തിന് മുനക്കക്കടവ് ഹാർബറിലേക്ക് ബൈക്കിൽ പോകുമ്പോൾ ബ്ലാങ്ങാട് കുമാരൻ
പടിയിൽ വെച്ച് റോഡിൽ വീണ് കിടന്നിരുന്ന തെങ്ങിൽ തട്ടി അപകടം സംഭവിക്കു ക്കുകയായിരുന്നു.

പോലീസ് നടപടികൾക്ക്‌ ശേഷം നാളെ കബറടക്കം നടത്തപ്പെടും.
ഭാര്യ : റുക്കിയ.
മക്കൾ : സിദ്ധീഖ്,ഹർഷാദ്, റുബീന,
മരുമകൻ :റഷീദ്.
Previous Post Next Post