ചങ്ങരംകുളം ആലംകോട് സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ചങ്ങരംകുളം ആലംകോട് സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു


ചങ്ങരംകുളം:ആലംകോട് സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.ആലംകോട് അട്ടേക്കുന്ന് താമസിക്കുന്ന കൊടിയില്‍ ഹമീദിന്റെ മകന്‍ 43 വയസുള്ള ശിഹാബ് ആണ് മരിച്ചത്.രാത്രി ഉറങ്ങാന്‍ കിടന്ന ശിഹാബിനെ പുലര്‍ച്ചെ എണീക്കാതെ വന്നതോടെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.പ്രവാസി ആയിരുന്ന ശിഹാബ് കഴിഞ്ഞ ദിവസമാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്.മൃതദേഹം തിങ്കളാഴ്ച ഉച്ചക്ക് ശേഷം ആലംകോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ ഖബറക്കം നടക്കും
Previous Post Next Post