ഓണത്തിന് ഒരുമുറം പച്ചക്കറി'ആലംങ്കോട് കൃഷിഭവൻ പച്ചക്കറി തൈകള്‍ വിതരണം ചെയ്തു

ഓണത്തിന് ഒരുമുറം പച്ചക്കറി'ആലംങ്കോട് കൃഷിഭവൻ പച്ചക്കറി തൈകള്‍ വിതരണം ചെയ്തു
ചങ്ങരംകുളം:ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയിൽ ആലംങ്കോട് കൃഷിഭവൻ തക്കാളി മുളക്,വഴുതിന,വെണ്ട,പയർ തുടങ്ങിയ ഇനത്തിൽപ്പെടുന്ന പച്ചക്കറി തൈകളുടെ വിതരണം നടത്തി.ആലംങ്കോട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെവി ഷഹീർ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ പ്രതിഭ ടീച്ചർ അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പ്രകാശൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷഹന നാസർ,വാർഡ് മെമ്പർമാരായ ചന്ദ്രമതി,മൈമൂന,അസിസ്റ്റന്റ്കൃഷി ഓഫീസർ 
മനോജ്‌. സി. പി,കൃഷി അസിസ്റ്റന്റ് മാരായ ഷാനി അബ്രഹാം,വിനോദ് എം. വി മറ്റു കർഷകര്‍ പങ്കെടുത്തു സംസാരിച്ചു
Previous Post Next Post