സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില നല്‍കണമെന്ന് കര്‍ഷകര്‍
പുലാമന്തോള്‍: ആറ് മാസങ്ങള്‍ക്കു മുമ്ബ് സപ്ലൈകോ കർഷകരില്‍നിന്ന് ശേഖരിച്ച നെല്ലിന്റെ വില ഉടൻ നല്‍കണമെന്ന് കർഷകർ.
ആറുമാസം കഴിഞ്ഞിട്ടും കൂലി കിട്ടാതെ കർഷകർ ദുരിതത്തിലാണ്. കർഷകരില്‍ ഭൂരിഭാഗവും ചെറുകിട-പാട്ട ഭൂമിയില്‍ കൃഷിയിറക്കിയവരാണ്. പണയപ്പെടുത്തിയും വായ്പ എടുത്തും കൃഷി ഇറക്കിയവക്ക് പണം പണം ലഭിക്കാത്തതില്‍ അടുത്തതവണ എങ്ങനെ കൃഷിയിറക്കണമെന്നറിയാതെ നട്ടം തിരിയുകയാണിവർ.
സപ്ലൈകോ അധികൃതരുമായി ബന്ധപ്പെടുമ്ബോള്‍ പണം ബാങ്കിലേക്ക് അയച്ചിട്ടുണ്ട് എന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് കർഷകർ പറയുന്നു. ബാങ്കില്‍ ചെല്ലുമ്ബോള് ആയിട്ടില്ല എന്ന ഒഴുക്കൻ മറുപടിയും ലഭിക്കുന്നു. കർഷകരെ നട്ടംതിരിക്കുന്ന വിധമുള്ള സപ്ലൈക്കോയുടെയും ബാങ്കിന്റെയും നടപടിയില്‍ എൻ.സി.പി (എസ്) പുലാമന്തോള്‍ മണ്ഡലം കമ്മിറ്റി യോഗം പ്രതിഷേധിച്ചു.
കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനക്കെതിരെയും പ്രതിഷേധം രേഖപ്പെടുത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഹംസ പാലൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് കട്ടുപ്പാറ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.കെ. സലാം, കെ.ടി. ഖാലിദ്, പി. അബ്ദു, എം.കെ. സക്കീർ, കെ.കെ. മുഹമ്മദ് കുട്ടി, മുഹമ്മദ് നിഷാൻ, കണ്ണീരി ഉമർ തുടങ്ങിയവർ സംസാരിച്ചു.