ആർത്താറ്റ് മണ്ഡലം കമ്മറ്റി ഉമ്മൻ ചാണ്ടിയുടെ ചരമവാർഷിക ദിനചാരണം നടത്തി.

ആർത്താറ്റ് മണ്ഡലം കമ്മറ്റി ഉമ്മൻ ചാണ്ടിയുടെ ചരമവാർഷിക ദിനചാരണം നടത്തി.

കുന്നംകുളം:കോൺഗ്രസ്സ് ആർത്താറ്റ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനചാരണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി പൊതുയോഗവും പുഷ്‌പാർച്ചനയും കുറുക്കൻ പാറയിൽ വെച്ച് നടത്തി.
മണ്ഡലം പ്രസിഡന്റ് മിഷ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. 
ഡിസിസി ജനറൽ സെക്രട്ടറി ബിജോയ് ബാബു പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു. മുൻ നഗരസഭ ചെർമാൻ സുബ്രഹ്മണ്യൻ, സികെ ഷാജി , ഉണ്ണി നായർ , ഹരിദാസൻ , ഗോപി, സികെ രാജൻ, സെബാസ്റ്റ്യൻ, രാജൻ ആർത്താറ്റ് തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post