നിപ വൈറസ് ബാധയെന്ന് സംശയം; കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പതിനാലുകാരൻ ചികിത്സയിൽ
കോഴിക്കോട്| കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പതിനാലുകാരന് നിപ വൈറസ് ബാധയെന്ന് സംശയം. പെരിന്തല്‍മണ്ണ സ്വദേശിയായ 14കാരനാണ് ചികിത്സയിലുള്ളത്. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് ഇന്നലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.