ജീവ ബെന്നിയെ കുന്നംകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു
കുന്നംകുളം:മാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്നും എംഎസ്ഡബ്ല്യൂ ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻ്റിൽ രണ്ടാം റാങ്ക് നേടിയ ജീവ ബെന്നിയെ കുന്നംകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു കുന്നംകുളം യേശുദാസ് റോഡിൽ താമസിക്കുന്ന അലൻ ജിന്നി കുരുവിളയുടെ ഭാര്യയാണ് ജീവ. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് പി.ഐ. തോമസ്സ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കെ.പി.സി.സി. മെമ്പർ ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. മുൻ മുനിസിപ്പൽ ചെയർമാൻമാരായ കെ.സി. ബാബു, സി.ഐ. ഇട്ടി മാത്യു, സി.വി. ബേബി, ഡി.സി.സി. ജനറൽ സെക്രട്ടറി ബിജോയ് ബാബു, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ കെ. ജയശങ്കർ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സി.ബി. രാജീവ്, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ബിജു സി ബേബി,വാർഡ് കൗൺസിലർ പ്രസുന്ന രോഷിത്ത് തുടങ്ങി പ്രമുഖ നേതാക്കൾ പങ്കെടുത്ത് സംസാരിച്ചു.