മനോജിൻ്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് എസ് എസ് എം യു പി സ്കൂളിന്റെ കൈതാങ്ങ്

മനോജിൻ്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് എസ് എസ് എം യു പി സ്കൂളിന്റെ കൈതാങ്ങ്
ചങ്ങരംകുളം:എരമംഗലം സ്വദേശി മനോജിൻ്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കും തുടർ ചികിൽസാ സഹായത്തിനുമായി എരമംഗലം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടീം ഇആര്‍എം പ്രവർത്തകർക്ക് എസ് എസ് എം യു പി സ്ക്കൂൾ പിടിഎ കമ്മറ്റിയും സ്ക്കൂളിലെ ജെആര്‍സി കേഡറ്റും സംയുക്തമായി ശേഖരിച്ച 150 കിലോയിൽ അധികം വരുന്ന പത്രത്തിൻ്റെ കൈ മാറ്റ ചടങ്ങ് സ്കൂൾ 'അങ്കണത്തിൽ വെച്ച് നടന്നു.പിടിഎ പ്രസിഡൻ്റ് പിഎന്‍ ബാബു,ടീം ഇആര്‍എം പ്രവർത്തകൻ ശോഭ പ്രഗിലേഷിന് പത്ര കെട്ടുകൾ കൈമാറിയ ചടങ്ങിൽ പ്രധാന അദ്ധ്യാപകൻ സിഎ അബ്ദുൾ റസാഖ്,വൈസ് പ്രസിഡൻ്റ് പ്രബിൻ എൻ ആർ കൂടാതെ ടീം ഇആര്‍എം പ്രവർത്തകരും അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു
Previous Post Next Post