പറക്കാൻ ശ്രമിക്കെ ദമ്മാമില്‍ വിമാനത്തിന് തീ പിടിച്ചു

പറക്കാൻ ശ്രമിക്കെ ദമ്മാമില്‍ വിമാനത്തിന് തീ പിടിച്ചു
ദമ്മാം: സഊദി അറേബ്യയിലെ ദമ്മാമില്‍ വിമാനത്തില്‍ അഗ്നി ബാധ.
ആളപായമില്ല.ദമ്മാമിലെ കിംഗ് ഫഹദ് ഇൻ്റർനാഷണല്‍ എയർപോർട്ടില്‍ നിന്ന് ഈജിപ്തിലെ കെയ്‌റോയിലേക്ക് പോവുകയായിരുന്ന നൈല്‍ എയർ വിമാനമാണ് അപകടത്തില്‍ പെട്ടത്.


ഇന്ന് പുലർച്ചെ പ്രാദേശിക സമയം 02:15 നായിരുന്നു അപകടം.പറന്നുയരാൻ ശ്രമിക്കുന്നതിനിടെ വിമാനത്തിൻ്റെ വീല്‍ സിസ്റ്റത്തില്‍ അഗ്നി പടരുകയായിരുന്നു.റണ്‍വേ 34L-ല്‍ നിന്ന് ടേക്ക്‌ഓഫിന് വേഗത വർദ്ധിപ്പിക്കുമ്ബോള്‍ വീല്‍ സിസ്റ്റത്തില്‍ തീയാളുകളായിരുന്നു.തുടർന്ന് ടേക്ക് ഓഫ് റദ്ദാക്കുകയും ലൈഫ് റാഫ്റ്റുകള്‍ ഉപയോഗിച്ച്‌ സ്ലൈഡുകളിലൂടെ യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു.
ഈജിപ്തില്‍ നിന്നുള്ള എൻഐഎ 232 വിമാനത്തില്‍ 186 യാത്രക്കാരും 8 ജീവനക്കാരും ഉള്‍പ്പടെ 194 ആളുകളാണ് ഉണ്ടായിരുന്നത്.യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അപകടം അറിഞ്‌ കുതിച്ചെത്തിയ വിമാനത്താവളത്തിലെ സുരക്ഷാ സേന നൊടിയിടകൊണ്ട് വലിയൊരു ദുരന്തത്തില്‍ നിന്നാണ് യാത്രക്കാരെ രക്ഷിച്ചതെന്നും എയർപോർട്ട് അധികൃതർ വെക്തമാക്കി.

അപകടം വിമാനത്താവളത്തിൻറെ പ്രവർത്തനങ്ങളെ ഒരു നിലക്കും ബാധിച്ചിട്ടില്ലെന്നും ഗതാഗതവും ചരക്ക് നീക്കവും വിമാനത്താവളത്തില്‍ പതിവ് പോലെ പ്രവർത്തിക്കുന്നുണ്ടെന്നും വക്താക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.
അഗ്നിബാധയെക്കുറിച്ച്‌ പഠിക്കുന്നതിനും കാരണങ്ങള്‍ നിർണ്ണയിക്കുന്നതിനുംവേണ്ടി നാഷണല്‍ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി സെൻ്ററിൻറെ നേത്യുത്വത്തില്‍ പ്രത്യേകം അന്യോഷണ സംഘത്തെ രുപീകരിച്ചതായും അധികൃതർ അറിയിച്ചു.
അപകടം ഈജിപ്ഷ്യൻ നൈല്‍ എയർ കമ്ബനിയും സ്ഥിരീകരിച്ചു.
സംഭവത്തെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ അധികാരികളുമായും പൂർണമായി സഹകരിക്കുന്നുണ്ടെന്നും യാത്രക്കാർക്ക് ആവശ്യമായ പരിചരണം നല്‍കുകയും അവർക്ക് താമസിക്കാൻ ബദല്‍ ഫ്ലൈറ്റുകളും ഹോട്ടലുകളും ഏർപ്പാട് ചെയ്തതായും ഈജിപ്ഷ്യൻ നൈല്‍ എയർ കമ്പനി വാർത്താ കുറിപ്പില്‍ അറിയിച്ചു.അവരുടെ തുടർ യാത്രയും സുരക്ഷയും തങ്ങളുടെ ഉത്തരവാദിത്തത്തിലാണെന്നും നൈല്‍ എയർ കൂട്ടിച്ചേർത്തു.
Previous Post Next Post