ഡല്‍ഹിയിലെ വിദ്യാര്‍ഥികളുടെ മരണം;സുരക്ഷിത ജീവിതം ഓരോ പൗരന്റെയും അവകാശവും സര്‍ക്കാരുകളുടെ ഉത്തരവാദിത്തവുമാണെന്ന് രാഹുല്‍ ഗാന്ധി

ഡല്‍ഹിയിലെ വിദ്യാര്‍ഥികളുടെ മരണം;സുരക്ഷിത ജീവിതം ഓരോ പൗരന്റെയും അവകാശവും സര്‍ക്കാരുകളുടെ ഉത്തരവാദിത്തവുമാണെന്ന് രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി |ഐ എ എസ് പരിശീലനകേന്ദ്രത്തിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മൂന്നു വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചത് ദൗര്‍ഭാഗ്യകരമാണെന്ന് രാഹുല്‍ പറഞ്ഞു. സുരക്ഷിതവും സൗകര്യപ്രദവുമായ ജീവിതം ഓരോ പൗരന്റെയും അവകാശവും സര്‍ക്കാരുകളുടെ ഉത്തരവാദിത്തവുമാണെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മഴയത്ത് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ചിരുന്നു.അടിസ്ഥാന സൗകര്യങ്ങളുടെ ഈ തകര്‍ച്ച സംവിധാനങ്ങളുടെ കൂട്ടായ പരാജയമാണെന്നും രാഹുല്‍ പറഞ്ഞു.അധികൃതരുടെ അലംഭാവത്തിന് സാധാരണക്കാരാണ് വില നല്‍കേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയിലെ ഓള്‍ഡ് രാജേനന്ദ്രനഗറിലുള്ള റാവൂസ് എന്ന യുപിഎസ് സി പരിശീലന കേന്ദ്രത്തിലാണ് വെള്ളംകയറിയത്. ഇതേത്തുടര്‍ന്ന് രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്.മരിച്ചവരില്‍ ഒരാള്‍ മലയാളിയാണ്.എറണാകുളം സ്വദേശി നവീനാണ് മരിച്ചത്. ഡല്‍ഹി ജെന്‍യുവില്‍ ഗവേഷ വിദ്യാര്‍ഥിയായിരുന്നു  നവീന്‍ ഡാല്‍വിന്‍.

അപകടസമയത്ത് 40 ഓളം വിദ്യാര്‍ഥികളാണ് അക്കാദമിയുടെ ബേസ്‌മെന്റിലെ ലൈബ്രറിയില്‍ ഉണ്ടായിരുന്നത്. പലരും ഇവിടെ നിന്ന് മുകളിലെ നിലയിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. ബേസ്‌മെന്റില്‍ കുടുങ്ങിയ 14 ഓളം വിദ്യാര്‍ഥികളെ ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരുമെത്തി രക്ഷിപ്പെടുത്തുകയായിരുന്നു.


Previous Post Next Post