അനധികൃത ഖനനം; കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹരിയാന കോണ്‍ഗ്രസ്സ് എം എല്‍ എ അറസ്റ്റില്‍
ന്യൂഡല്‍ഹി | അനധികൃത ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹരിയാനയിലെ കോണ്‍ഗ്രസ്സ് എം എല്‍ എ സുരേന്ദര്‍ പന്‍വാര്‍ അറസ്റ്റില്‍. ഇ ഡിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സോനെപത്തില്‍ നിന്നുള്ള നിയമസഭാംഗമാണ് സുരേന്ദര്‍ പന്‍വാര്‍.
ഹരിയാനയിലെ യമുനനഗറിലും സമീപ ജില്ലകളിലും മണല്‍, പാറകള്‍, ചരല്‍ എന്നിവ അനധികൃതമായി ഖനനം ചെയ്തതുമായി ബന്ധപ്പെട്ട് 500 കോടിയുടെ കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് ആരോപണം. ജനുവരിയില്‍ സുരേന്ദര്‍ പന്‍വറിന്റെ വസതി അടക്കം 20 ഇടങ്ങളില്‍ ഇ ഡി പരിശോധന നടത്തിയിരുന്നു.