എഫ്.ഐ.ടി.യു. ജില്ലാ പ്രതിനിധിസമ്മേളനം

എഫ്.ഐ.ടി.യു. ജില്ലാ പ്രതിനിധിസമ്മേളനം




തൃശ്ശൂർ : ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ ജില്ലാ പ്രതിനിധിസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി തസ്ലിം മമ്പാട് ഉദ്ഘാടനം ചെയ്തു. എഫ്.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് ഹംസ എളനാട് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഷാനവാസ് കോട്ടയം തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

ശക്തൻ പച്ചക്കറി മാർക്കറ്റിൽ കോർപറേഷൻ ഉടനെ ശൗചാലയം നിർമിക്കണമെന്ന പ്രമേയം ജില്ലാ വൈസ് പ്രസിഡന്റ് സരസ്വതി വലപ്പാട് അവതരിപ്പിച്ചു. സെക്രട്ടറി സത്താർ അന്നമനട റിപ്പോർട്ടും അസി. സെക്രട്ടറി സമീറ നാസർ കണക്കും അവതരിപ്പിച്ചു.

ഭാരവാഹികളായി ഹംസ എളനാട് (പ്രസി.), കെ.എസ്. മെഹ്റുന്നിസ (സെക്ര.), സത്താർ അന്നമനട (ട്രഷ.), അഷ്റഫ് മങ്ങാട്, ആസിയ മജീദ് (വൈസ് പ്രസി.), സമീറ നാസർ, അംബിക കയ്പമംഗലം (അസി. സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.
Previous Post Next Post