ഗവേഷകര്‍ തേടിനടന്ന അപൂര്‍വ്വയിനം തിമിംഗലം തീരത്തടിഞ്ഞു: പക്ഷേ പഠിക്കാനാകില്ല

ഗവേഷകര്‍ തേടിനടന്ന അപൂര്‍വ്വയിനം തിമിംഗലം തീരത്തടിഞ്ഞു: പക്ഷേ പഠിക്കാനാകില്ല 

വെല്ലിങ്ടന്‍ (ന്യൂസീലന്‍ഡ്) : സൗത്ത് ഐലന്‍ഡിലെ ഒറ്റാഗോ ബീച്ചിലടിഞ്ഞ തിമിംഗലത്തെ കണ്ടുമതിയായിട്ടില്ല ഗവേഷകര്‍ക്ക്.


ഇതൊരു അപൂര്‍വയിനമാണ്- തൂമ്ബാപ്പല്ലുള്ള തിമിംഗലം! വിരളമായേ ഇതു കണ്ണില്‍പെടാറുള്ളൂ. ദക്ഷിണ പസിഫിക് സമുദ്രത്തിലാണുള്ളതെങ്കിലും ആവാസവ്യവസ്ഥയെക്കുറിച്ചു കൃത്യമായ ധാരണയില്ല. ഗവേഷകര്‍ക്കു പഠിക്കാന്‍ പാകത്തിന് ഇവയെ കിട്ടിയിട്ടുമില്ല.

എന്താണ് ഇവയുടെ ആഹാരമെന്നുപോലും അറിയില്ല. 5 മീറ്റര്‍ നീളമുള്ള തിമിംഗലത്തിന്റേത് കൂര്‍ത്ത ചുണ്ടുകളാണ്. ഇതിനുമുന്‍പ് ഇത്തരം 6 തിമിംഗലങ്ങള്‍ തീരത്തടിഞ്ഞിട്ടുണ്ടെങ്കിലും ഡിഎന്‍എ പരിശോധന നടത്താന്‍ കഴിഞ്ഞിരുന്നില്ല. തദ്ദേശീയരായ ഗോത്രജനതയുടെ സഹായത്തോടെ തിമിംഗലത്തെ കൂടുതല്‍ പഠിക്കാന്‍ ഒരുങ്ങുകയാണ് ഗവേഷകര്‍.
Previous Post Next Post