നോളജ് സിറ്റിയില്‍ വെരിക്കോസ് വെയിന്‍ മെഡിക്കല്‍ ക്യാമ്പ്; പരിശോധനയും വെരിക്കോസ് മസ്സാജും സൗജന്യം
നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വെരിക്കോസ് വെയിന്‍ ബോധവത്കരണവും മെഡിക്കല്‍ ക്യാമ്പും ആരംഭിച്ചു. ഈ മാസം ഏഴു വരെയാണ് ക്യാമ്പ് നടക്കുന്നത്. കാല്‍ കടച്ചില്‍, കാല്‍ വേദന, മുറിവ് (വെരിക്കോസ് അള്‍സര്‍), കാലിന് നിറം മാറ്റം തുടങ്ങിയവയ്ക്കാണ് ഈ ക്യാമ്പിലൂടെ ചികിത്സ നല്‍കുന്നത്.
വെരിക്കോസ് വെയിന്‍ വിദഗ്ധനായ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. നബീല്‍ സിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പില്‍ പരിശോധനയും വെരിക്കോസ് മസ്സാജും സൗജന്യമാണ്.
600 രൂപ ചെലവ് വരുന്ന ഫസദ് (venesection) ക്യാമ്പില്‍ 200 രൂപക്കും ലഭ്യമാക്കും. കൂടാതെ, ഡോക്ടര്‍ നിര്‍ദേശിക്കുന്നവര്‍ക്ക് കിടത്തി ചികിത്സക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും. ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി +91 6235 998 811 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.