അപകട സാധ്യത: യാത്ര നിരോധിച്ച മൂന്നാര്‍ ഗ്യാപ് റോഡിലൂടെ കുട്ടികളുമായി സ്കൂള്‍ ബസ്, തടഞ്ഞ് തിരിച്ചയച്ച്‌ പൊലീസ്

അപകട സാധ്യത: യാത്ര നിരോധിച്ച മൂന്നാര്‍ ഗ്യാപ് റോഡിലൂടെ കുട്ടികളുമായി സ്കൂള്‍ ബസ്, തടഞ്ഞ് തിരിച്ചയച്ച്‌ പൊലീസ്

ഇടുക്കി: മൂന്നാർ ഗ്യാപ്പ് റോഡിലൂടെ നിരോധനം മറികടന്നെത്തിയ സ്കൂള്‍ ബസ് പൊലീസ് തടഞ്ഞു. ചിന്നക്കനാലിലെ സ്കൂളിലേക്ക് വിദ്യാർത്ഥികളും അധ്യാപകരുമായി പോയ അണ്‍ എയ്ഡഡ് സ്കൂളിൻ്റെ ബസ്സാണ് പൊലീസ് തടഞ്ഞത്.


തുടർന്ന് കിലോമീറ്ററുകള്‍ വളഞ്ഞ് കുഞ്ചിത്തണ്ണി വഴി ചിന്നക്കനാലിലേക്ക് വഴി തിരിച്ചു വിട്ടു. ഗ്യാപ്പ് റോഡില്‍ യാത്രാ നിരോധനവും പ്രതികൂല കാലാവസ്ഥയും കാരണം സ്കൂളിന് അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പ്രിൻസിപ്പാള്‍ തയ്യാറായില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. എന്നാല്‍ ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിക്കാത്തത് കൊണ്ടാണ് സ്കൂള്‍ പ്രവർത്തിച്ചതെന്നും ഗ്യാപ്പ് റോഡ് വഴി വരരുതെന്ന നിർദ്ദേശം ബസ് ഡ്രൈവർ പാലിച്ചില്ലെന്നുമാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. ഡ്രൈവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സ്കൂള്‍ പ്രിൻസിപ്പാള്‍ അറിയിച്ചു.
Previous Post Next Post