എ കെ ജി സെന്റര്‍ ആക്രമണക്കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ ഷാജഹാന്‍ ഡല്‍ഹിയില്‍ പിടിയില്‍

എ കെ ജി സെന്റര്‍ ആക്രമണക്കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ ഷാജഹാന്‍ ഡല്‍ഹിയില്‍ പിടിയില്‍
തിരുവനന്തപുരം|എ കെ ജി സെന്റര്‍ ആക്രമണ കേസിലെ രണ്ടാം പ്രതി സുഹൈല്‍ ഷാജഹാന്‍ ഡല്‍ഹിയില്‍ പിടിയില്‍. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം മുന്‍ ജില്ല സെക്രട്ടറി സുഹൈല്‍ ഷാജഹാനെ അറസ്റ്റ് ചെയ്തത്. എ കെ ജി സെന്റര്‍ ആക്രമണത്തിന് ശേഷം വിദേശത്തേക്ക് മുങ്ങിയ സുഹൈലിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

സുഹൈലിനെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സുഹൈലാണെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.

2022 ജൂലൈ ഒന്നിനാണ് എ കെ ജി സെന്ററിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്. കേസില്‍ കഴക്കൂട്ടം ആറ്റിപ്രയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.ജിതിന്‍, ടി. നവ്യ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നാം പ്രതി സുധീഷിനെ ഇതുവരെ പിടികൂടാനായിട്ടില്ല.
Previous Post Next Post