ബാംഗ്ലൂരിലേയ്ക്ക് ഗുരുവായൂർഹരിത കർമ്മ സേനയുടെപഠനയാത്ര

 ബാംഗ്ലൂരിലേയ്ക്ക് ഗുരുവായൂർഹരിത കർമ്മ സേനയുടെപഠനയാത്ര



ഗുരുവായൂർ: നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങൾ

ബാംഗ്ലൂരിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ നേരിൽ കണ്ട് പഠിയ്ക്കുന്നതിനായി

യാത്ര പുറപ്പെട്ടു.72 പേരടങ്ങുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്ക് നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്

യാത്രാമംഗളങ്ങൾ നേർന്നു.

ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ എ.എസ് മനോജ്,ക്ലീൻ സിറ്റി മാനേജർ

കെ.എസ് ലക്ഷ്മണൻ,

പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ

കെ.എസ്.നിയാസ്, രാഗി രഘുനാഥ്,

കെ.ബി.സുബിൻ,

കെ.എസ്.പ്രദീപ് എന്നിവർ സന്നിഹിതരായിരുന്നു.ശുചിത്വമിഷൻ്റെ

കപ്പാസിറ്റി ബിൽഡിംഗ് ഫണ്ട് ഉപയോഗിച്ചാണ്

പഠനയാത്ര സംഘടിപ്പിച്ചിട്ടുള്ളത്.ഹരിത കർമ്മ സേനയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും

മാനസികോല്ലാസത്തിനുമായാണ് ഇത്തരം യാത്രകൾ സംഘടിപ്പിക്കുന്നത്.


Previous Post Next Post