ബജറ്റിലെ അവഗണന: ഒറ്റക്കെട്ടായ പ്രതിഷേധം വേണമെന്ന് എം.എം. ഹസൻ

ബജറ്റിലെ അവഗണന: ഒറ്റക്കെട്ടായ പ്രതിഷേധം വേണമെന്ന് എം.എം. ഹസൻ



തിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയില്‍ ഒറ്റക്കെട്ടായ പ്രതിഷേധം വേണമെന്ന് യുഡിഎഫ് കണ്‍വീനർ എം.എം.

ഹസൻ. സംസ്ഥാന സർക്കാർ പ്രതിഷേധിക്കാൻ വൈകുന്നതില്‍ രാഷ്ട്രീയ ദുരുദ്ദേശങ്ങള്‍ ഉണ്ടോയെന്ന് സംശയിക്കുന്നതായും ഹസൻ പറഞ്ഞു.

ഒറ്റക്കൊട്ടായുള്ള പ്രതിഷേധത്തിന് സർക്കാർ ഇനിയും വൈകരുത്. മുഖ്യമന്ത്രിയുടെ പാർട്ടി പ്രതിഷേധ പ്രകടനം നടത്തിയത് ഒഴിച്ചാല്‍ സംസ്ഥാന സർക്കാരിന്‍റെ പ്രതിഷേധം ഉണ്ടായിട്ടില്ലെന്നും സംസ്ഥാന താല്‍പര്യത്തേക്കാള്‍ എല്‍ഡിഎഫ് സർക്കാരിന് മുൻഗണന സ്വാർഥ താല്പര്യങ്ങള്‍ക്കെന്നും ഹസൻ കുറ്റപ്പെടുത്തി.

ആത്മാർഥയുണ്ടെങ്കില്‍ ഇതിനോടകം നിയമസഭ സമ്മേളനം അടിയന്തരമായി വിളിച്ചു കൂട്ടി കേരളത്തിന്‍റെ പ്രതിഷേധം രേഖപ്പെടുത്തണമെന്ന് ഹസൻ ആവശ്യപ്പെട്ടു.
Previous Post Next Post