കുന്നംകുളം ബഥനി സെന്റ്. ജോൺസ് സ്കൂളിൽ കുട്ടികളുടെ കൃഷി വിളവെടുപ്പ് നടത്തി.

കുന്നംകുളം ബഥനി സെന്റ്. ജോൺസ് സ്കൂളിൽ കുട്ടികളുടെ കൃഷി വിളവെടുപ്പ് നടത്തി.
കുന്നംകുളം: ബഥനി സെന്റ്. ജോൺസ് സ്കൂളിൽ കുട്ടികളുടെ കൃഷി വിളവെടുപ്പ് നടത്തി. സ്കൂൾ തുറന്ന സമയത്ത് നട്ട ചീരതൈകളാണ് വിളവെടുത്തത്.വിളവെടുപ്പ് മുതിർന്ന രാഷ്ട്രീയ പ്രവർത്തകനും മികച്ച കർഷകനുമായ ബാലാജി എം പാലിശ്ശേരി ഉത്ഘാടനം ചെയ്തു. കൃഷിയോട് താത്പര്യം കാണിച്ചു മുൻപോട്ട് വന്ന വിദ്യാർത്ഥികളെയും അതിനു പ്രോത്സാഹനം നൽകുന്ന മാനേജ്മെന്റിനെയും അദ്ദേഹം അഭിനന്ദിച്ചു. കൃഷിയുടെ മഹത്വത്തെ കുറിച്ചും താൻ അനുവർത്തിച്ചു വരുന്ന കൃഷി രീതികളെപ്പറ്റിയും അദ്ദേഹം കുട്ടികളോട് സംസാരിച്ചു.അടുത്ത കൃഷിക്കുള്ള വിത്തുകളും കുട്ടികൾ ഇതിനോടൊപ്പം വിതച്ചു.സ്കൂൾ മാനേജർ ഫാ. ബെഞ്ചമിൻ ഓ ഐ സി, പ്രിൻസിപ്പൽ ഫാ. യാക്കോബ് ഓ ഐ സി, അധ്യാപിക സിനി സി സാജൻ എന്നിവർ സന്നിഹിതരായിരുന്നു.
Previous Post Next Post