തിരുവനന്തപുരത്ത് പൊലീസ് സേനയില്‍ കല്ലുകടി; റൂറല്‍ എസ്പിയുടെ സര്‍ക്കുലറിനെതിരെ എസ്എച്ച്ഒമാര്‍
തിരുവനന്തപുരം: തിരുവനന്തപുരം റൂറല്‍ എസ്പിയുടെ സർക്കുലറിനെ ചൊല്ലി തർക്കം. കാപ്പാ കേസ് നിർദ്ദേശങ്ങള്‍ എസ്എച്ച്ഒമാർ സ്വന്തമായി തയ്യാറാകണമെന്നാണ് എസ്പി കിരണ്‍ നാരായണൻ നിർദേശിച്ചത്.
എസ്എച്ച്ഒമാർ എഴുതുന്നത് വീഡിയോയില്‍ പകർത്തി അയക്കണമെന്നും എസ് പി സർക്കുലറില്‍ ആവശ്യപ്പെടുന്നു. അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുന്നുവെന്നാണ് വിഷയത്തില്‍ എസ്എച്ച്ഒമാർ വിമർശിക്കുന്നത്. റൈറ്റർമാരുടെ ജോലി എസ്എച്ച്ഒമാരെ കൊണ്ട് ചെയ്യിപ്പിക്കുന്നുവെന്ന് പരാതി ഉയരുന്നുണ്ട്. സ്റ്റേഷനില്‍ റൈറ്റർ മാർ തയ്യാറാക്കുന്ന റിപ്പോർട്ടുകള്‍ പരിശോധിച്ചു നോക്കാതെ എസ്എച്ച്ഒമാർ ഒപ്പിടാറുണ്ടെന്ന് എസ് പി കിരണ്‍ നാരായണൻ ചൂണ്ടിക്കാട്ടി. റിപ്പോർട്ടിലെ തെറ്റുകള്‍ ഒഴിവാക്കാനും ഗുണ്ടകളെ അമർച്ച ചെയ്യാനുമാണ് പുതിയ നിർദ്ദേശമെന്നാണ് എസ് പിയുടെ വിശദീകരണം.