എസ്‌എൻഡിപിക്കെതിരായ ഭീഷണി സിപിഎം അവസാനിപ്പിക്കുന്നതാണ് നല്ലത്- മുന്നറിയിപ്പുമായി കെ. സുരേന്ദ്രൻ

എസ്‌എൻഡിപിക്കെതിരായ ഭീഷണി സിപിഎം അവസാനിപ്പിക്കുന്നതാണ് നല്ലത്- മുന്നറിയിപ്പുമായി കെ. സുരേന്ദ്രൻ
തിരുവനന്തപുരം: എസ്.എൻ.ഡി.പി. യോഗത്തിനെതിരായ ഭീഷണി സി.പി.എം. അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.


സുരേന്ദ്രൻ. ബി.ജെ.പിക്ക് വോട്ട് ചെയ്തതിന്റെ പേരില്‍ ആരെയും വേട്ടയാടാൻ സി.പി.എമ്മിനെ അനുവദിക്കില്ല. നഗ്നമായ ന്യൂനപക്ഷ പ്രീണനമാണ് ഇടതുപക്ഷത്തിന്റെ അടിത്തറ തകർത്തത്. അതിന് ഭൂരിപക്ഷ വിഭാഗങ്ങളുടെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

'ന്യൂനപക്ഷ പ്രീണനം തുടരുമെന്നാണ് സി.പി.എം. നല്‍കുന്ന സന്ദേശം. ഇതോടെ അടിസ്ഥാന ജനവിഭാഗങ്ങളും പാരമ്ബര്യമായി പിന്തുണയ്ക്കുന്നവരും കൂടി സി.പി.എമ്മിനെ കൈവെടിയും. അതിന് എസ്.എൻ.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിയെ ആക്ഷേപിച്ചിട്ട് കാര്യമില്ല. വെള്ളാപ്പള്ളി നടേശനെയും കുടുംബത്തെയും വളഞ്ഞിട്ടാക്രമിക്കുകയാണ് സി.പി.എം. ചെയ്യുന്നത്. ഇത് അനുവദിച്ചുകൊടുക്കാൻ ബി.ജെ.പിക്ക് സാധിക്കില്ല. ഈഴവർ എല്ലാകാലത്തും തങ്ങളെ പിന്തുണയ്ക്കുമെന്ന സി.പി.എമ്മിന്റെ മിഥ്യാധാരണ ലോക്സഭാ തിരഞ്ഞെടുപ്പോടെ അവസാനിച്ചിരിക്കുകയാണ്', സുരേന്ദ്രൻ പറഞ്ഞു.

'സി.പി.എമ്മുമായുള്ള ബന്ധം പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളും അവസാനിപ്പിച്ച്‌ തുടങ്ങിയിരിക്കുകയാണ്. എന്നാല്‍, മുസ്ലിം വിഭാഗങ്ങളുടെ വോട്ട് ഇത്തവണ കിട്ടാതിരുന്നിട്ടും സി.പി.എം. അവരെ വിമർശിക്കുന്നില്ല. സമസ്തയുടെ നേതാക്കള്‍ ഉള്‍പ്പെടെ സി.പി.എമ്മിനും മുഖ്യമന്ത്രിക്കുമെതിരെ ശക്തമായ വിമർശനം നടത്തിയിട്ടും എം.വി. ഗോവിന്ദൻ 'ക മ' എന്നൊരക്ഷരം ഉരിയാടിയിട്ടില്ല', സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ന്യൂനപക്ഷങ്ങളെ പോലും രണ്ടായി കാണുന്നതാണ് സി.പി.എമ്മിന്റെ ശൈലി. മുസ്ലിം വിഭാഗത്തെ പ്രീണിപ്പിക്കുമ്ബോള്‍ ക്രൈസ്തവരെ അവഗണിക്കുന്നതാണ് സി.പി.എമ്മിന്റെയും പിണറായി സർക്കാരിന്റെയും നിലപാട്. ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ കാര്യത്തില്‍ 80:20 അനുപാതം തുടരാൻ നിയമനടപടി സ്വീകരിച്ചത് ഈ പക്ഷപാതത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. തങ്ങള്‍ക്ക് വോട്ട് ചെയ്യാത്തവരെ വെല്ലുവിളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ഫാസിസ്റ്റ് സമീപനമാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
Previous Post Next Post