ഷിരൂരില്‍ രക്ഷാദൗത്യം ഏറ്റെടുത്ത് സൈന്യം; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സംഭവസ്ഥലത്ത്‌

ഷിരൂരില്‍ രക്ഷാദൗത്യം ഏറ്റെടുത്ത് സൈന്യം; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സംഭവസ്ഥലത്ത്‌

അങ്കോല: മണ്ണിടിഞ്ഞുകാണാതായ കോഴിക്കോട് സ്വദേശി അർജുനടക്കമുള്ളവർക്കായുള്ള തിരച്ചിലിനായി കരസേന ഷിരൂരില്‍ എത്തി.


ബെലഗാവിയില്‍നിന്ന് 40 അംഗസംഘമാണ് അപകടസ്ഥലത്ത് എത്തിയത്. മേജർ അഭിഷേകിന്റെ നേതൃത്വത്തില്‍ മൂന്ന് ട്രക്കുകളിലായാണ് സൈന്യമെത്തിയത്.

കർണാടക സിദ്ധരാമയ്യ സംഭവസ്ഥലത്തെത്തി. റവന്യു മന്ത്രി കൃഷ്ണ ബൈരഗൗഡ നേരത്തെ ഇവിടെയുണ്ട്. കോഴിക്കോട് എം.പി. എം.കെ. രാഘവനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ സ്ഥലത്തുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ നിലവിലെ സ്ഥിതി വിലയിരുത്തി.

എൻ.ഡി.ആർ.എഫ്, ദേശീയ പാത അതോറിറ്റിയുടെ സംഘം, നാവികസേന, കോസ്റ്റ് ഗാർഡ്, അഗ്നിരക്ഷാസേന, ലോക്കല്‍ പോലീസ് എന്നിവരുടെ ഏകോപനത്തിലാണ് നിലവില്‍ രക്ഷാപ്രവർത്തനം നടത്തുന്നത്. കേരളത്തില്‍നിന്ന് എത്തിയ രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേലടക്കം സ്ഥലത്തുണ്ട്.

റഡാറില്‍ സിഗ്നല്‍ലഭിച്ച പ്രദേശം കേന്ദ്രീകരിച്ചാണ് നിലവില്‍ തിരച്ചില്‍ നടത്തുന്നത്. നേരത്തേ രാവിലെ പത്തുമണിയോടെ സൈന്യം എത്തുമെന്നായിരുന്നു വിവരം. എന്നാല്‍ ഉച്ചയ്ക്ക് ശേഷമാണ് സൈന്യമെത്തിയത്
Previous Post Next Post