തിരുവനന്തപുരത്ത് മേല്‍പ്പാലത്തില്‍ നിന്നും സ്‌കൂട്ടര്‍ താഴോട്ട് പതിച്ച് യുവതി മരിച്ചു; രണ്ട് പേര്‍ക്ക് പരുക്ക്

തിരുവനന്തപുരത്ത് മേല്‍പ്പാലത്തില്‍ നിന്നും സ്‌കൂട്ടര്‍ താഴോട്ട് പതിച്ച് യുവതി മരിച്ചു; രണ്ട് പേര്‍ക്ക് പരുക്ക്
തിരുവനന്തപുരം | ദേശീയ പാതയില്‍ മേല്‍പ്പാലത്തില്‍ നിന്നും സ്‌കൂട്ടര്‍ താഴേക്ക് പതിച്ച് യുവതി മരിച്ചു. അപകടത്തില്‍ സഹയാത്രികരായ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ആനയറയ്ക്ക് സമീപം വെണ്‍പാലവട്ടത്താണ് സംഭവം. കോവളം വെള്ളാര്‍ സ്വദേശിനി സിമി (35) ആണ് മരിച്ചത്. സിമിയുടെ മകള്‍ ശിവന്യ(3) , സഹോദരി സിനി (32) എന്നിവര്‍ക്കാണ് പരുക്കേറ്റത്. . തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

അപകടമുണ്ടായ ഉടന്‍ മൂവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും സിമിയുടെ ജീവന്‍ രക്ഷിക്കാനായില്ല.പേട്ട പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. ഇവര്‍ മേല്‍പാലത്തില്‍ നിന്ന് തെറിച്ച് വീഴുന്ന ഭിതിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Previous Post Next Post