വാഹനങ്ങളിലെ സർക്കാർ മുദ്ര; നിയമം ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെന്ന് ഹൈക്കോടതി

വാഹനങ്ങളിലെ സർക്കാർ മുദ്ര; നിയമം ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെന്ന് ഹൈക്കോടതി
കൊച്ചി | വാഹനങ്ങളിൽ നിയമവിരുദ്ധമായി സർക്കാർ മുദ്രയുള്ള ബോർഡ് ഉപയോഗിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിച്ചത്. നിയമവിരുദ്ധമായി വാഹനത്തിൽ ബോർഡ് വെക്കുന്ന കസ്റ്റംസ്, ഇൻകം ടാക്‌സ്, സെൻട്രൽ എക്‌സൈസ് ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

ഉദ്യോഗസ്ഥരുടെ പദവി രേഖപ്പെടുത്തി ബോർഡ് വെക്കുന്നതും നിയമ വിരുദ്ധമാണ്. എറണാകുളത്ത് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരാണ് നിയമലംഘനം നടത്തുന്നതെങ്കിൽ തിരുവനന്തപുരത്ത് എത്തുമ്പോൾ സംസ്ഥാന സർക്കാർ സെക്രട്ടറിമാരാണ് നിയമലംഘനം നടത്തുന്നതെന്നും ഡിവിഷൻ ബഞ്ച് അഭിപ്രായപ്പെട്ടു. ചവറ കെ എം എം എൽ. എം ഡിയുടെ വാഹനം ആലുവ മേൽപ്പാലത്തിലൂടെ ഫ്ലാഷ് ലൈറ്റിട്ട് അമിത വേഗത്തിൽ പോയ സംഭവത്തിൽ എൻഫോഴ്‌സ്മെന്റ് ഓഫീസറുടെ പരിശോധനാ റിപോർട്ട് അടുത്ത തവണ ഹരജി പരിഗണിക്കുമ്പോൾ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.
Previous Post Next Post