ബോധിധർമ്മ അക്കാദമിയിൽ കരാത്തെ ബ്ലാക്ക് ബെൽറ്റ് അവാർഡ് ദാന ചടങ്ങ് നടന്നു.

ബോധിധർമ്മ അക്കാദമിയിൽ കരാത്തെ ബ്ലാക്ക് ബെൽറ്റ് അവാർഡ് ദാന ചടങ്ങ് നടന്നു.
വടക്കേക്കാട്:ഞമനേങ്ങാട് ബോധിധർമ്മ അക്കാദമിയിൽ കരാത്തെ ബ്ലാക്ക് ബെൽറ്റ് അവാർഡ് ദാന ചടങ്ങ് നടന്നു. വടക്കേക്കാട് പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ സരിത ഷാജിയുടെ അധ്യക്ഷതയിൽ വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് നബീൽ എൻ എം കെ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യാതിഥിയായി തൃശ്ശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സാംബശിവൻ പങ്കെടുത്തു. തൃശ്ശൂർ ജില്ല കരാത്തെ അസോസിയേഷൻ ജനറൽ സെക്രട്ടറിയും ഏഷ്യൻ കരാത്തെ ഫെഡറേഷൻ റഫ്രിയും, ഗോജു കാൻ കരാത്തെ അസോസിയേഷൻ ഇന്ത്യയുടെ ചീഫ് ഇൻസ്ട്രക്ടർ മായ ക്യോഷി മധു വിശ്വനാഥ്, വടക്കേക്കാട് പഞ്ചായത്ത് വികസനകാര്യ ചെയർമാൻ ശ്രീധരൻ മക്കാലിക്കൽ,സെൻസായ് റെജിമോൻ , ബേണി എന്നിവർ സംസാരിച്ചു. ബോധിധർമ്മ അക്കാദമി ഡയറക്ടറും ചീഫ് ഇൻസ്ട്രക്ടറും മായ ഷിഹാൻ. മനോജ് കെ. എസ് മുഖ്യ വിവരണവും ബ്ലാക്ക് ബെൽറ്റ് അവാർഡ് ദാനവും നിർവഹിച്ചു. തുടർന്ന് കരാത്തെ വിദ്യാർത്ഥികളുടെ കരാത്തെ പ്രദർശനവും നടന്നു. ബോധിധർമ്മ അക്കാദമി പ്രസിഡന്റ് സെൻസായ് സജീഷ് സ്വാഗതവും, ജനറൽ സെക്രട്ടറി സെൻസായ് ഷഹീൻ നന്ദിയും പറഞ്ഞു.
Previous Post Next Post