ശൗചാലയമാലിന്യം കാനയിലേക്കൊഴുക്കി

ശൗചാലയമാലിന്യം കാനയിലേക്കൊഴുക്കി

എരുമപ്പെട്ടി : ചിറ്റണ്ടയിൽ വീട്ടിലെ ശൗചാലയമാലിന്യം കാനയിലേക്ക് ഒഴുക്കിവിട്ട വീട്ടുടമയ്‌ക്കെതിരേ നടപടി. മുട്ടിക്കൽ വീട്ടിൽ സെയ്തലവിക്കെതിരേ പോലീസ് കേസെടുക്കുകയും ആരോഗ്യവകുപ്പ് പതിനായിരം രൂപ പിഴ ഈടാക്കുകയും ചെയ്തു.

ശൗചാലയസംഭരണിയിലെ മാലിന്യം പമ്പുസെറ്റ് ഉപയോഗിച്ചാണ് കാനയിലേക്ക് ഒഴുക്കിവിട്ടത്. കാനയിലെ വെള്ളത്തിൽ കലർന്ന മാലിന്യം പാടത്തും കുളത്തിലും എത്തി. പാടത്ത് പണിയെടുത്തിരുന്ന ഇരുപതോളം തൊഴിലാളികൾ, അസഹ്യമായ ദുർഗന്ധം അനുഭവപ്പെടുകയും മലിനജലം കാണുകയും ചെയ്തതോടെ പണി നിർത്തി മടങ്ങി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കാനയിലേക്കിട്ട പൈപ്പ് കണ്ടെത്തിയത്.

തുടർന്ന് നാട്ടുകാർ പോലീസിലും ആരോഗ്യവകുപ്പിലും പരാതി നൽകി. എരുമപ്പെട്ടി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം.എസ്. രശ്മി, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രകാശ് ജേക്കബ്, വടക്കാഞ്ചേരി എസ്.ഐ. കെ. ഹുസൈനാർ എന്നിവർ സ്ഥലത്തെത്തി പരിശോധിച്ചാണ് നടപടിയെടുത്തത്.
Previous Post Next Post