വളയംകുളംഅസ്സബാഹ് കോളേജിൽ നാലുവർഷ ഡിഗ്രി പ്രോഗ്രാം സെമിനാർ സംഘടിപ്പിച്ചു
ചങ്ങരംകുളം:ഈ വർഷം ഡിഗ്രി പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി നാലുവർഷ ഡിഗ്രി സംവിധാനത്തിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്യുന്ന സെമിനാർ വളയംകുളം അസ്സബാഹ് കോളേജിൽ സംഘടിപ്പിച്ചു.കോളേജ് കമ്മിറ്റി പ്രസിഡന്റ് പി പി എം അഷ്‌റഫ് അധ്യക്ഷത വഹിച്ച പരിപാടി പ്രിൻസിപ്പൽ പ്രൊഫ. എം എൻ മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു.നാഷണൽ എഡ്യൂക്കേഷൻ
പോളിസിയുടെ ഭാഗമായുള്ള നാല് വർഷ ഹോണെഴ്സ് ബിരുദം നേടുന്നതിലൂടെ കുട്ടികൾക്ക് ലഭിക്കാനിരിക്കുന്ന സാധ്യതകൾ, മേജർ വിഷയത്തോടൊപ്പം മൈനർ വിഷയങ്ങൾ കൂടി പഠിക്കാൻ കഴിയുന്നതിലൂടെ ലഭിക്കാവുന്ന പ്രയോജനങ്ങൾ എന്നീ വിഷയങ്ങളിൽ ഡോക്ടര്‍ എം കെ ബൈജു, കെ സുഷമ, സി കെ ജൂബി,കെ യൂ പ്രവീൺ എന്നിവർ ക്ലാസ്സെടുത്തു.ജനറൽ സെക്രട്ടറി വി മുഹമ്മദുണ്ണി ഹാജി,കുഞ്ഞുമുഹമ്മദ് പന്താവൂർ, കെ സുബി,ഡോക്ടര്‍ കെ ഹരികൃഷ്ണൻ,പി ഇ സലാം മാസ്റ്റർ,റിസ്വാന നസ്രിൻ,വി എം വിഭീദ,മൊഹമ്മദ് അജ്മൽ,ഡോക്ടര്‍ കെ ജയരാജ് എന്നിവർ പ്രസംഗിച്ചു.