തൃശൂരിലെ ബസ് സമരം മാറ്റി
തൃശ്ശൂർ: ബസ്സുടമകളും തൊഴിലാളി കോഡിനേഷൻ കമ്മിറ്റിയും ചൊവ്വാഴ്ച മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റി. തൃശ്ശൂർ- കുന്നംകുളം -കുറ്റിപ്പുറം റോഡ്, തൃശ്ശൂർ- പാലയ്ക്കൽ- ഇരിങ്ങാലക്കുട – കൊടുങ്ങല്ലൂർ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവ ശ്യപ്പെട്ടാണ് സമരം. റോഡുകളുടെ കുഴിനികത്തൽ പ്പണി തുടങ്ങിയതിനെ ത്തുടർന്നാണ് സമരം മാറ്റിയത്.
റോഡുകളുടെ അറ്റകുറ്റപ്പണി വിലയിരുത്തുന്നതിന് മന്ത്രി ആർ. ബിന്ദു ശനിയാഴ്ച കളക്ടറേറ്റിൽ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിനു മുൻപ് രണ്ടു റോഡുകളുടെയും ശോച്യാവസ്ഥ പരിഹരിച്ചില്ലെങ്കിൽ തൃശ്ശൂർ-കൊടുങ്ങല്ലൂർ- ഇരിങ്ങാലക്കുട- തൃപ്രയാർ -പാലയ്ക്കൽ, തൃശ്ശൂർ- പുഴയ്ക്കൽ -അടാട്ട്- പറപ്പൂർ-ഗുരുവായൂർ -കുന്നംകുളം- കുറ്റിപ്പുറം- കോഴിക്കോട് എന്നീ റൂട്ടുകളിൽ ഒൻപതിന് സൂചനാ പണിമുടക്ക് നടത്തുമെന്നും കോഡിനേഷൻ കമ്മിറ്റി അറിയിച്ചു.