ആദരവും പിന്തുണയും; ദുബൈയില്‍ ആഡംബര നൗകയ്ക്ക് ആസിഫ് അലിയുടെ പേര്, ലൈസന്‍സിലും പേര് മാറ്റും
ദുബൈ: ആഡംബര നൗകയ്ക്ക് നടന് ആസിഫ് അലിയുടെ പേര് നല്കി ദുബൈ മറീനയിലെ വാട്ടര്‍ ടൂറിസം കമ്ബനി ഡി3. നൗകയില്‍ ആസിഫ് അലിയുടെ പേര് പതിപ്പിച്ചു.
രജിസ്ട്രേഷന് ലൈസന്‍സിലും പേര് മാറ്റും.
സംഗീത സംവിധായകന് രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം ആസിഫ് അലി കൈകാര്യം ചെയ്ത രീതിയോടുള്ള ആദരവും പിന്തുണയും അറിയിച്ചാണ് ഈ പേരുമാറ്റം. പല നിലയില്‍ വഷളാകുമായിരുന്ന വിഷയം പക്വതയോടെ കൈകാര്യം ചെയ്ത ആസിഫ് അലി എല്ലാവർക്കും മാതൃകയാണെന്ന് ഡി3 ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഷെഫീഖ് മുഹമ്മദ് അലി പറഞ്ഞു. വർഗീയവിദ്വേഷം വരെ അഴിച്ചുവിടാൻ ചിലർ ശ്രമിച്ചു. അത്തരം നീക്കങ്ങളെ ചിരിയോടെ നേരിട്ട ആസിഫ് അലി, നിർണായകഘട്ടങ്ങളില്‍ മനുഷ്യർ എങ്ങനെയാണ് പെരുമാറേണ്ടതെന്നു കാണിച്ചുതന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംരംഭകർ പത്തനംതിട്ട സ്വദേശികള്‍ ആയതിനാല്‍ ജില്ലയുടെ വാഹന റജിസ്ട്രേഷനിലെ 3 ഉള്‍പ്പെടുത്തിയാണ് കമ്പനിക്കു ഡി3 എന്ന പേരു നല്‍കിയത്.