ചികിത്സയിലുള്ള കുട്ടിയുടെ നിപ ഫലം പോസിറ്റീവ്, സംസ്ഥാനം സ്ഥിരീകരിച്ചു- മന്ത്രി വീണാ ജോര്‍ജ്

ചികിത്സയിലുള്ള കുട്ടിയുടെ നിപ ഫലം പോസിറ്റീവ്, സംസ്ഥാനം സ്ഥിരീകരിച്ചു- മന്ത്രി വീണാ ജോര്‍ജ്
മലപ്പുറം: രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിക്ക് നിപ സ്ഥിരീകരിച്ചു.


നിപയാണെന്ന് സംസ്ഥാനം സ്ഥിരീകരിച്ചുവെന്നും ഔദ്യോഗിക സ്ഥിരീകരണത്തിന് കാത്തിരിക്കുകയാണെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. മലപ്പുറത്ത് വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവില്‍ കുട്ടിയുടെ സ്രവം പുണെ വൈറോളജി ഇൻസ്റ്റിട്ട്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതിനു ശേഷമായിരിക്കും ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് നിപ സ്ഥിരീകരിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Previous Post Next Post