സംസ്ഥാന പാതയില്‍ വീണ മരം ഒരാഴ്ച കഴിഞ്ഞും നീക്കം ചെയ്തില്ല.ചിയ്യാനൂര്‍ പാടത്ത് മരണക്കെണി ഒരുക്കി അതികൃതര്‍'

സംസ്ഥാന പാതയില്‍ വീണ മരം ഒരാഴ്ച കഴിഞ്ഞും നീക്കം ചെയ്തില്ല.ചിയ്യാനൂര്‍ പാടത്ത് മരണക്കെണി ഒരുക്കി അതികൃതര്‍' 

ചങ്ങരംകുളം:സംസ്ഥാന പാതയില്‍ വീണ മരം ഒരാഴ്ച കഴിഞ്ഞിട്ടും അധികൃതര്‍ക്ക് നീക്കം ചെയ്യാനായില്ല.അപകടം പതിവായ കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയിലെ ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്താണ് ഒരാഴ്ച മുമ്പ് റോഡിലേക്ക് മരം കടപുഴകി വീണത്.നാട്ടുകാര്‍ മര മ്പുകള്‍ വെട്ടി മാറ്റി ഗതാഗത തടസം ഒഴിവാക്കിയെങ്കിലും മരത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഇപ്പോഴും റോഡിലാണ്.അന്യ സംസ്ഥാനങ്ങളില്‍ നിന്നടക്കം നൂറുകണക്കണിന് ദീര്‍ഘദൂരവാഹനങ്ങള്‍ ചീറിപ്പായുന്ന പ്രധാന പാതയിലാണ് ഒരാഴ്ചയായി അപകട ഭീഷണിയായി മരം വീണ് കിടക്കുന്നത്.കഴിഞ്ഞ ദിവസം മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ മരക്കൊമ്പില്‍ തട്ടി വീണ് ചങ്ങരംകുളം സ്വദേശിയായ ബൈക്ക് യാത്രികന് സാരമായ പരിക്കേറ്റിരുന്നു.പലപ്പോഴും തലനാരിഴക്കാണ് ഇവിടെ വലിയ അപകടങ്ങള്‍ ഒഴിവാകുന്നത്.നിരവധി ജീവന്‍ പൊലിഞ്ഞ പാതയില്‍ അപകടങ്ങള്‍ നിത്യ സംഭവമാണ്.പാതയോരത്ത് ഗെയില്‍ പദ്ധതിക്കും,ജലജീവന്‍ പദ്ധതിക്കും ആയി എടുത്ത കുഴികള്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍വ്വ സ്ഥിതിയിലാക്കിയിട്ടില്ല.പാതയോരത്ത് കൂടിക്കിടക്കുന്ന മണ്ണ് മഴ പെയ്തതോടെ റോഡിലേക്കിറങ്ങി ചെളിവെള്ളം കെട്ടി നില്‍ക്കുന്നതും വലിയ രീതിയില്‍ അപകടങ്ങള്‍ക്ക് സാധ്യത കാരണമാകുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.പൈപ്പിടുന്നതിന് കീറിയ ഭാഗങ്ങള്‍ മണ്ണിട്ട് മൂടിയെങ്കിലും മഴ പെയ്തതോടെ പലയിടത്തും മണ്ണ് താഴേക്കിറങ്ങി ചതിക്കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്.വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്താന്‍ ശ്രമിച്ചാല്‍ കുഴിയില്‍ വീഴുന്നത് പാതയില്‍ നിത്യ സംഭവമാണ്.വലിയ തുക മുടക്കി ജെസിബിയും ക്രെയിനും എത്തിച്ചാണ് വാഹനങ്ങള്‍ കുഴിയില്‍ നിന്ന് കയറ്റുന്നത്.പാതയോരത്ത് വീണ് കിടക്കുന്ന മരങ്ങളും അനധികൃത ഷെഡുകളും മൂലം ഇവിടെ കാല്‍ നടയാത്ര പോലും ദുസ്സഹമാണ്.കാല്‍ നടയാത്രക്കാരുടെ റോഡിലൂടെയുള്ള യാത്രയും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.വെള്ളം പോകുന്നതിനുള്ള ട്രൈനേജുകളും പല സ്ഥലത്തും മണ്ണും മാലിന്യവും കൊണ്ട് മൂടിയിട്ടുണ്ട്.മഴ പെയ്താല്‍ വെള്ളം ഒഴുകി പോവാതെ പാതയോരത്ത് വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നതും പതിവായിട്ടുണ്ട്.പാതയോരത്ത് വീണ് കിടക്കുന്ന മരങ്ങളും അനധികൃത ഷെഡുകളും എടുത്ത് മാറ്റി പൊന്തക്കാടുകള്‍ വെട്ടി മാറ്റി പാതയോരം നവീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശശ്യപ്പെടുന്നത്
Previous Post Next Post