മുന്‍സിപ്പല്‍ എന്‍ജിനീയര്‍ കൈക്കൂലിക്കേസില്‍ പിടിയിലായി; രണ്ടാം പ്രതിയായ തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ നാളെ രാജിവെക്കും

മുന്‍സിപ്പല്‍ എന്‍ജിനീയര്‍ കൈക്കൂലിക്കേസില്‍ പിടിയിലായി; രണ്ടാം പ്രതിയായ തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ നാളെ രാജിവെക്കും
തൊടുപുഴ | ലക്ഷം രൂപ കൈക്കൂലി വാങ്ങവേ മുനിസിപ്പല്‍ എന്‍ജിനീയര്‍ പിടിയിലായ കേസില്‍ രണ്ടാം പ്രതിയായ തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ചൊവ്വാഴ്ച രാജിവയ്ക്കും. കുമ്പംകല്ല് ബിടിഎം എല്‍പി സ്‌കൂളിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് അസിസ്റ്റന്റ് എന്‍ജിനിയര്‍ കൈക്കൂലി വാങ്ങിയ കേസില്‍ സ്‌കൂള്‍ അധികൃതര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പോലീസ് ചെയര്‍മാനെ രണ്ടാം പ്രതി ചേര്‍ത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് .

ഈ സാഹചര്യത്തില്‍ ഇന്ന് ചേര്‍ന്ന സിപി എം മുനിസിപ്പല്‍ പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍മാന്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യോഗത്തില്‍ സനീഷ് ജോര്‍ജ് രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. അന്വേഷണ വിധേയമായി താല്‍ക്കാലികമായി മാറിനില്‍ക്കണമെന്നായിരുന്നു പാര്‍ട്ടി തീരുമാനം. എല്‍ ഡി എഫ് കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം ചെയര്‍മാന്‍ രാജി വെക്കണമെന്ന് കര്‍ശന നിലപാട് എടുത്തു. ജില്ല സെക്രട്ടറി സി വി വര്‍ഗീസ് യോഗത്തില്‍ പങ്കെടുത്തു.
Previous Post Next Post