ബാണാസുര സാഗര്‍ ഡാം ഷട്ടറുകള്‍ തുറക്കും; ജാഗ്രത നിര്‍ദേശം

ബാണാസുര സാഗര്‍ ഡാം ഷട്ടറുകള്‍ തുറക്കും; ജാഗ്രത നിര്‍ദേശം


കല്‍പറ്റ: ബാണാസുര സാഗർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് 773.50 മീറ്ററായി ഉയർന്നാല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സണ്‍ കൂടിയായ ജില്ല കലക്ടർ ആർ.ഡി.
മേഘശ്രീ അറിയിച്ചു.ഡാമിലെ നിലവിലെ ജലനിരപ്പ് 772.50 മീറ്ററാണ്. ഡാമിന്‍റെ ബഹിർഗമന പാതയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അടിയന്തര സാഹചര്യമുണ്ടായാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ, വില്ലേജ് ഓഫിസർമാർ ജാഗ്രത പുലർത്തണമെന്നും അറിയിച്ചു.


Previous Post Next Post