ഷിരൂര്‍ ദൗത്യം തുടരണം; പിണറായി വിജയൻ സിദ്ധരാമയ്യയുമായി ഫോണില്‍ സംസാരിച്ചു

ഷിരൂര്‍ ദൗത്യം തുടരണം; പിണറായി വിജയൻ സിദ്ധരാമയ്യയുമായി ഫോണില്‍ സംസാരിച്ചു



തിരുവനന്തപുരം: ഷിരൂർ ദൗത്യം തുടരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഫോണില്‍ സംസാരിച്ചു.

കാണാതായ അർജുനായുള്ള തെരച്ചില്‍ കർണാടക സർക്കാർ താത്കാലികമായി അവസാനിപ്പിച്ചതിന് പിന്നാലെയാണ് പിണറായി വിജയൻ സിദ്ധരാമയ്യയുമായി ഫോണില്‍ സംസാരിച്ചത്.

തെരച്ചില്‍ തുടരണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നേരത്തെ കത്ത് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരു മുഖ്യമന്ത്രിമാരും ഫോണില്‍ സംസാരിച്ചത്.

ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച്‌ തെരച്ചില്‍ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിരിക്കുന്ന ടീമുകളുടെ ശ്രമങ്ങള്‍ക്ക് മുഖ്യമന്ത്രി നന്ദിയും അറിയിച്ചു.
Previous Post Next Post