പൗലൊ കൊയ്ലോ രചിച്ച ഫിഫ്ത് മൗണ്ടൻ നോവൽ ചർച്ച ചെയ്തു.
ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല വിശ്വ വിഖ്യാതനായ എഴുത്തുകാരൻ പൗലൊ കൊയ്ലൊ രചിച്ച ഫിഫ്ത് മൗണ്ടൻ ചർച്ച ചെയ്തു.സോമൻ ചെമ്പ്രേത്ത് ആമുഖപ്രഭാഷണം നിർവ്വഹിച്ചു.ലോകമാകെ 85 ദശലക്ഷം വായനക്കാരുള്ള പൗലൊ കൊയ്ലൊവിന്റെ പുസ്തകങ്ങളെ ആകർഷകമാക്കുന്നത്പ്രചോദനാത്മകമായ ആത്മീയതയും നാടോടിക്കഥകളുടെ ചാരുതയുമാണെന്ന് ആ മുഖഭാഷണത്തിൽ വിശദീകരിച്ചു.ഗ്രന്ഥശാല പ്രസിഡണ്ട് പി കെ രാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി എൻ കൃഷ്ണൻ നമ്പൂതിരി സ്വഗതം പറഞ്ഞു. കെ വി ഇസ്ഹാഖ് ചർച്ചയുടെ മോഡറേറ്ററായി. കെ വി ശശീന്ദ്രൻ ശബ്ന സിവി പി എം കൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു കെ പി തുളസി നന്ദിപ്രകാശിപ്പിച്ചു.