പുതിയ 9 ഗവര്‍ണര്‍മാരെ നിയമിച്ചു; കെ. കൈലാഷ്‍നാഥൻ പുതുച്ചേരി ലഫ്. ഗവര്‍ണര്‍

 പുതിയ 9  ഗവര്‍ണര്‍മാരെ നിയമിച്ചു; കെ. കൈലാഷ്‍നാഥൻ പുതുച്ചേരി ലഫ്. ഗവര്‍ണര്‍



ന്യൂഡല്‍ഹി: 9  പുതിയ ഗവർണർമാരെ നിയമിച്ചുള്ള ഉത്തരവ് രാഷ്ട്രപതിഭവൻ പുറത്തിറക്കി. മലയാളിയായ കെ. കൈലാഷ്‍നാഥനെ പുതുച്ചേരി ലഫ്.


ഗവ‍ർണറായി നിയമിച്ചു. വടകര സ്വദേശിയായ കെ. കൈലാഷ്‍നാഥൻ 1979 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്.


നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെ ചീഫ് പ്രിൻസിപ്പല്‍ സെക്രട്ടറിയായിരുന്നു. പിന്നീട് ആനന്ദി ബെൻ പാട്ടീല്‍, വിജയ് രൂപാണി, ഭൂപേന്ദ്രഭായ് പട്ടേല്‍ എന്നിങ്ങനെ നാലു മുഖ്യമന്ത്രിമാരുടെ പ്രിൻസിപ്പല്‍ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.


പഞ്ചാബ് ചണ്ഡിഗഡ് ഗവ‍ർണറായിരുന്ന ബെൻവാരിലാല്‍ പുരോഹിതിന്‍റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. നിലവില്‍ അസം ഗവർണറായ ഗുലാബ് ചന്ദ് ഘട്ടാരിയായെ പഞ്ചാബ് ചണ്ഡിഗഡ് ഗവ‍ർണറായി നിയമിച്ചു.


സിക്കിം ഗവർണറായ ലക്ഷമണ്‍ പ്രസാദ് ആചാര്യയെ അസം ഗവ‍ർണറായി നിയമിച്ചു. മണിപ്പൂർ ഗവർണറുടെ അധിക ചുമതലയും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. ഓം പ്രകാശ് മാതുർ സിക്കിം ഗവർണറായി ചുമതലയേല്‍ക്കും.


രാജസ്ഥാൻ, തെലങ്കാന, ജാ‌ർഖണ്ഡ്, ഛത്തീസ്ഗഡ്, മേഘാലയ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ഗവർണർമാരെ നിയമിച്ചിരിക്കുന്നത്.



Previous Post Next Post