വിന്‍ഡോസ് സാങ്കേതിക പ്രശ്‌നം; ലോകത്തെ 85 ലക്ഷം മെഷീനുകളെ പ്രവര്‍ത്തന രഹിതമാക്കിയെന്ന് മൈക്രോസോഫ്റ്റ്
ന്യൂഡല്‍ഹി | വിന്‍ഡോസ് സാങ്കേതിക പ്രശ്‌നം ലോകത്തെ 85 ലക്ഷം വിന്‍ഡോസ് മെഷീനുകളെ പ്രവര്‍ത്തനരഹിതമാക്കിയതായി മൈക്രോസോഫ്റ്റ്. പ്രതിസന്ധി മുതലെടുത്ത് സൈബര്‍ ക്രിമിനലുകള്‍ വ്യാജ സഹായ വെബ്‌സൈറ്റുകളും സോഫ്റ്റ്‌വെയറുകളും പ്രചരിപ്പിക്കുന്നുണ്ട്. ഇതിനെതിരെ ജാഗ്രത വേണമെന്ന് യു കെയിലും ഓസ്‌ട്രേലിയയിലെയും സര്‍ക്കാര്‍ സൈബര്‍ സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി.
ലോകത്തുള്ള ആകെ മൈക്രോസോഫ്റ്റ് വിന്‍ഡോസ് സിസ്റ്റങ്ങളുടെ കണക്കെടുത്താല്‍ ഒരു ശതമാനത്തിലും താഴെ കന്പ്യൂട്ടറുകള്‍ മാത്രമേ പ്രശ്‌നം നേരിട്ടുള്ളു എന്നാണ് കമ്പനി വിശദീകരണം. വിന്‍ഡോസിന്റെയോ മൈക്രോസോഫ്റ്റിന്റെയോ ഭാഗത്തെ തെറ്റ് കൊണ്ടല്ല പ്രശ്‌നമുണ്ടായതെന്നും ക്രൗഡ്‌സ്‌ട്രൈക്കിന്റെ ഭാഗത്ത് നിന്നാണ് പിഴവുണ്ടായതെന്നും മൈക്രോസോഫ്റ്റ് വൈസ് പ്രസിഡന്റ് ഡേവിഡ് വെസ്റ്റണ്‍ വീണ്ടും വ്യക്തമാക്കി.