കോഴിക്കോട് മൈത്രി നിധി, കോസ് ടാക്സ് എന്നീ പേരുകളില്‍ 80 കോടിയുടെ നിക്ഷേപ തട്ടിപ്പ്; 2 പേര്‍ അറസ്റ്റില്‍

കോഴിക്കോട് മൈത്രി നിധി, കോസ് ടാക്സ് എന്നീ പേരുകളില്‍ 80 കോടിയുടെ നിക്ഷേപ തട്ടിപ്പ്; 2 പേര്‍ അറസ്റ്റില്‍


കോഴിക്കോട്: നിക്ഷേപ തട്ടിപ്പ് കേസില്‍ കോഴിക്കോട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. മൈത്രി നിധി, കോസ് ടാക്സ് എന്നീ പേരുകളില്‍ കോഴിക്കോട് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കമ്ബനിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം.


80 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പൊലീസ് പറയുന്നത്. കമ്ബനിയുടെ കോഴിക്കോട്ടെയടക്കം ഓഫീസുകളില്‍ പൊലീസ് സംഘം പരിശോധന തുടരുകയാണ്. ഉയര്‍ന്ന പലിശയും ആകര്‍ഷകമായ വാഗ്ദാനങ്ങളും നല്‍കിയാണ് നിക്ഷേപങ്ങള്‍ സ്വീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് അന്വേഷണം നടക്കുന്നത്.

ഓഹരികളിലും മറ്റും നിക്ഷേപിച്ചാണ് കമ്ബനി മുന്നോട്ട് പോയത്. ഒട്ടേറെ പേരില്‍ നിന്നായി ഇവര്‍ നിക്ഷേപം സ്വീകരിച്ചിരുന്നു. 30-40 പേര്‍ പരാതിയുമായി സ്റ്റേഷനിലെത്തിയതിന് പിന്നാലെയാണ് അന്വേഷണം ശക്തമാക്കിയത്.
Previous Post Next Post