നിപ ലക്ഷണം: 68-കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി, മരിച്ച കുട്ടിയുമായി സമ്പർക്കമില്ല

നിപ ലക്ഷണം: 68-കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി, മരിച്ച കുട്ടിയുമായി സമ്പർക്കമില്ല
കോഴിക്കോട്: നിപ ലക്ഷണങ്ങളെ തുടർന്ന് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 68-വയസ്സുകാരനെ കൂടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


എന്നാല്‍ ഇദ്ദേഹത്തിന് ഇന്ന് (ഞായറാഴ്ച) നിപ ബാധയെ തുടർന്ന് മരിച്ച മലപ്പുറം സ്വദേശിയായ പതിനാലുകാരനുമായി സമ്ബർക്കമില്ല.

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നാണ് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നത്. ഇന്ന് മരിച്ച കുട്ടിയ്ക്ക് പനി വരുന്നതിനും മുൻപ് പനി ബാധിച്ച ഇദ്ദേഹത്തിന് നിപ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് കോഴിക്കോട്ടേക്ക് മാറ്റുന്നത്.

പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്ബ്രേേശ്ശരി സ്വദേശിയാണ് മരിച്ച കുട്ടി. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ ശനിയാഴ്ച രാത്രിയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രത്യേക ഐ.സി.യുവിലേക്ക് മാറ്റിയത്. അതിന് മുൻപ് സ്വകാര്യ ആശുപത്രികളിലായിരുന്നു കുട്ടി ചികിത്സ തേടിയത്. ഇന്ന് രാവിലെ 10.50-ന് കുട്ടിക്ക് ഹൃദയാഘാതമുണ്ടാവുകയും രക്തസമ്മർദം താഴുകയുമായിരുന്നു. ഒപ്പം ആന്തരിക രക്തസ്രാവവും ഉണ്ടായി. തുടർന്നാണ് മരണം സംഭവിച്ചത്. 11 ദിവസം മുൻപായിരുന്നു കുട്ടിക്ക് പനി ബാധിച്ചത്.
Previous Post Next Post