നിപ; സമ്പർക്ക പട്ടികയിലെ രണ്ടുപേര്‍ക്ക് പനി, 63 പേര്‍ ഹൈറിസ്‌കില്‍
നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള 15കാരന്റെ നില ഗുരുതരമായി തുടരുന്നു. സമ്ബർക്കപ്പട്ടികയിലുള്ള രണ്ടുപേർക്ക് പനിയുള്ളതായും 63 പേരെ ഹൈറിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
മലപ്പുറത്ത് നടത്തിയ അവലോകന യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
246 പേർ സമ്ബർക്കപ്പട്ടികയിലുള്ളതായാണ് മന്ത്രി അറിയിക്കുന്നത്. മോണോ ക്ലോണല്‍ ആന്റിബോഡി ഉടനെത്തിക്കും. നിപ ബാധിതനായ കുട്ടിയുടെ നില അതീവഗുരുതരമെന്ന് അറിയിച്ച മന്ത്രി കുട്ടി എത്തിയ ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും ആരെയും വിട്ടുപോകില്ലെന്നും കൂട്ടിച്ചേർത്തു.
സാമ്പിളുകൾ പരിശോധിക്കാൻ കോഴിക്കോട്ടെ ലാബ് കൂടാതെ പൂനെയില്‍ നിന്ന് മൊബൈല്‍ ലാബുമെത്തും. പാണ്ടിക്കാട്ടെയും ആനക്കയത്തെയും മുഴുവൻ വീടുകളിലും ആരോഗ്യവകുപ്പ് സർവേ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പൂർണമായും ഐസലേഷനിലുള്ള കുടുംബങ്ങള്‍ക്ക് വളണ്ടിയർമാർ അവശ്യസാധനങ്ങള്‍ എത്തിച്ചു നല്‍കും.