കേരളത്തിന് 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം: മന്ത്രി കെ എൻ ബാലഗോപാൽ

കേരളത്തിന് 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം: മന്ത്രി കെ എൻ ബാലഗോപാൽ

കേരളത്തിന് 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തിന് നൽകാനുള്ള മുഴുവൻ തുകയും നൽകണം. പലതവണ ആവശ്യപ്പെട്ട എയിംസ് ഇത്തവണയെങ്കിലും കേന്ദ്ര ബജറ്റിൽ പരിഗണിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേരളത്തോട് ചിറ്റമ്മ സമീപനം കാണിക്കുന്ന കേന്ദ്രം വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ഒരു രൂപ പോലും നൽകിയിട്ടില്ലെന്നും മന്ത്രി വിമർശിച്ചു.
നേരത്തെ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമന്റെ നേതൃത്വത്തിൽ പ്രീ ബജറ്റ് ചർച്ചകൾ നടത്തിയപ്പോൾ തന്നെ കേരളത്തിന്റെ ആവശ്യങ്ങൾ അറിയിച്ചിരുന്നു. കേന്ദ്ര ധനമന്ത്രിയെ നേരിട്ട് കണ്ടും അടിയന്തരമായി ആവശ്യപ്പെട്ട കാര്യങ്ങൾ അറിയിച്ചതാണ്. എന്നിട്ടും കേരളത്തിന് നൽകേണ്ട അർഹമായ തുക പോലും കേന്ദ്രം ഇതുവരെ അനുവദിച്ചിട്ടില്ലെന്ന് മാത്രമല്ല, കേന്ദ്ര സർക്കാരിന്റെ ഇത്തരം നയങ്ങളും നടപടികളും കേരളത്തിന് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ തടസ്സമാവുകയാണെന്നും മന്ത്രി വ്യക്തമാക്കി.
പത്താം ധനകാര്യ കമീഷൻ ശുപാർശ ചെയ്ത 3.8 ശതമാനം 1.92 ശതമാനമായി വെട്ടിച്ചുരുക്കിയതിലൂടെ സംസ്ഥാനത്തിന് വലിയ സാമ്പത്തിക പ്രയാസങ്ങളാണ് ഉണ്ടാക്കിയത്. പലതവണ ആവശ്യപ്പെട്ട എയിംസ് ഇത്തവണയെങ്കിലും കേന്ദ്ര ബജറ്റിൽ പരിഗണിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖ പദ്ധതിക്കും കേന്ദ്രം ഒരു രൂപ പോലും നൽകിയിട്ടില്ലെന്നും മന്ത്രി വിമർശിച്ചു. വർഷം തോറും സംസ്ഥാന ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടില്ലെങ്കിലും ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം.
Previous Post Next Post