നിപ: ജില്ലയില്‍ 214 പേര്‍ നിരീക്ഷണത്തില്‍ എന്ന് മന്ത്രി വീണ ജോര്‍ജ് സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് ഞായറാഴ്ച രാവിലെ വീണ്ടും യോഗം ചേരും
നിപ: ജില്ലയില്‍ 214 പേര്‍ നിരീക്ഷണത്തില്‍ എന്ന് മന്ത്രി വീണ ജോര്‍ജ്
സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് ഞായറാഴ്ച രാവിലെ വീണ്ടും യോഗം ചേരും
മലപ്പുറം: ജില്ലയില്‍ നിപ രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സമ്പര്‍ക്കപ്പട്ടികയിലുള്ള 214 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതില്‍ 60 പേര്‍ ഹൈ റിസ്ക് വിഭാഗത്തിലാണ്. ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും സാമ്പിള്‍ പരിശോധിക്കും. രോഗം ബാധിച്ച 14 കാരനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രോഗബാധയുടെ പശ്ചാത്തലത്തില്‍ ആനക്കയം, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
സമ്പർക്കത്തിലുള്ള ഒരാളും വിട്ടുപോകാതെ നിരീക്ഷണ പട്ടിക തയ്യാക്കുകയാണ് ഇപ്പോൾ. ഇവർക്ക് കൗൺസലിങ് ഉൾപ്പെടെ എല്ലാ വിധ പിന്തുണയും നൽകും. ആരോഗ്യ വകുപ്പ് ഡയറക്ടറും ഉടൻ ജില്ലയിലെത്തുന്നുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി നാളെ (ഞായർ) രാവിലെ 9 ന് വീണ്ടും യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
മുൻകരുതലുകൾ
► മാസ്കിന്റെ കൃത്യമായ ഉപയോഗം
► സാമൂഹിക അകലം
► ഇടയ്ക്കിടെ സോപ്പ്/ സാനിറ്റൈസർ ഉപയോഗിക്കുക
► നിലത്ത് വീണതും പക്ഷിമൃഗാദികൾ കടിച്ചതുമായ പഴങ്ങൾ കഴിക്കരുത്
► പഴങ്ങളും പച്ചക്കറികളും നല്ല പോലെ കഴുകിയ ശേഷം ഉപയോഗിക്കുക
► രോഗലക്ഷണങ്ങൾ കണ്ടാൽ
ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ
അനുസരിക്കുക
. കിണറുകൾ സുരക്ഷിതമായി സൂക്ഷിക്കുക