മിഷൻ 2025; ചാരൻമാര്‍ക്കെതിരെ നടപടിയുമായി എഐസിസി
തിരുവനന്തപുരം : മിഷൻ 2025ന്‍റെ പേരില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുമ്ബോള്‍ കർശന നടപടിയുമായി എഐസിസി.
പാർട്ടി തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോർത്തി കൊടുക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിർദേശം നല്‍കി. സംഭവത്തില്‍ കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷി കെപിസിസിക്ക് കത്തയച്ചു.