പുന്നയൂരിൽ റോഡരികിൽ മാലിന്യം നിക്ഷേപിച്ചയാൾക്ക് 20000 രൂപ പിഴ
പുന്നയൂർ:റോഡരികിൽ പ്ലാസ്റ്റിക് മാലിന്യവും സാനിറ്ററി മാലിന്യങ്ങളും നിക്ഷേപിച്ചയാളിൽ നിന്ന്20000 രൂപ പിഴ ഈടാക്കി പുന്നയൂർ ഗ്രാമ പഞ്ചായത്ത്.പന്ത്രണ്ടാം വാർഡ് കാജാ കമ്പനി ചങ്ങാടം റോഡിന് സമീപമാണ് പ്ലാസ്റ്റിക് മാലിന്യവും സാനിറ്ററി മാലിന്യങ്ങളും മൂന്ന് ചാക്കുകളിലാക്കി നിക്ഷേപിച്ചത്.റോഡരികിൽ മാലിന്യം
നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് സെക്രട്ടറി (ഇൻ ചാർജ്) ഗണപതി, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിമൽരാജ്,ഹെൽത്ത് ഇൻസ്പെക്ടർ രോഹിണി സോമസുന്ദരൻ എന്നിവരാടങ്ങുന്ന സ്‌ക്വാഡ് സ്ഥലം സന്ദർശിക്കുകയും തുടർന്നു നടത്തിയ അന്വേഷണത്തിൽ ചാവക്കാട് തിരുവത്ര സ്വദേശി കുന്നത്ത് മുജീബ് എന്നയാളാണ് മാലിന്യം നിക്ഷേപിച്ചതെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. റോഡരികിൽ മാലിന്യം നിക്ഷേപിച്ച ഇയാളിൽ നിന്ന് 20000 രൂപ പിഴ ചുമത്തുകയും ക്രിമിനൽ കേസ് എടുക്കാൻ ചാവക്കാട് പോലീസിൽ പരാതി നൽകുകയും ചെയ്തതായി പുന്നയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ.വി ഷീജ അറിയിച്ചു