എസ്എൻഡിപി കുന്നംകുളം യൂണിയൻ-170 - മത് ഗുരുജയന്തി ആലോചന യോഗവും ആഘോഷകമ്മിറ്റി രൂപീകരണവും നടന്നു.
കുന്നംകുളം :എസ് എൻ ഡി പി യോഗം കുന്നംകുളം യൂണിയൻ സംഘടിപ്പിക്കുന്ന 170 - മത് ഗുരു ജയന്തി ആഘോഷത്തിന്റെ ആലോചനായോഗവും കമ്മിറ്റി രൂപീകരണവും നടന്നു. കുന്നംകുളം കെആർ ഗ്രാന്റ് റസിഡൻസിയിൽ വെച്ച് എല്ലാ ശാഖകളിലേയും പ്രസിഡന്റ് വൈസ് പ്രസിഡന്റ്,സെക്രട്ടറി,യൂണിയൻ കമ്മിറ്റി അംഗം,പോഷകസംഘടനകളായ വനിതാസംഘം യൂണിയൻ കമ്മിറ്റി അംഗങ്ങൾ, യൂത്ത് മൂവ്വ്മെന്റ് അംഗങ്ങൾ, ബാലജനയോഗം അംഗങ്ങൾ, എസ് എൻ പി സി അംഗങ്ങൾ, യൂണിയൻ കൗൺസിൽ അംഗങ്ങൾ, പോഷക സംഘടകളുടെ ജില്ലാ,സംസ്ഥാന, കേന്ദ്രസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ ജനറൽ കൺവീനറായി എഴുത്തുപുരക്കൽ ശങ്കരനാരായണനെ തിരഞ്ഞെടുത്തു.
വിവിധ കമ്മിറ്റികളുടെ പ്രവർത്തനത്തിന്നായി അമ്പത്തിയൊന്നംഗ കർമ്മസമിതി രൂപീകരിച്ചു. പ്രസിഡണ്ട് ഇൻചാർജ്ജ് കെ.എം സുകുമാരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ സെക്രട്ടറി പി.കെ മോഹനൻ സ്വാഗതം പറഞ്ഞു.ഡയറക്ടർ ബോർഡ് അംഗം ചന്ദ്രൻ കിളിയാമ്പറമ്പിൽ,വനിതാസംഘം പ്രസിഡണ്ട് പദ്മജമോഹനൻ, സെക്രട്ടറി അനില, യൂത്ത്മൂവ്മെന്റ് ജില്ല വൈസ് ചെയർമാൻ കെ.അർ റെജിൽ, സെക്രട്ടറി എം.ബി ദിനേശ് വൈസ് പ്രസിഡണ്ട് പ്രിയൻ അഡ്വ.സി.ബി രാജീവ്, കൗൺസിലർ മാരായ കെ കെ ബിജു, പി കെ പരമേശ്വരൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. എസ്എൻപിസി പ്രസിഡണ്ട് കെ കെ പ്രസന്നകുമാർ നന്ദി പറഞ്ഞു.