യു എ ഇ; അഡ്നോകില്‍ പൗരന്മാര്‍ക്ക് 13,500 പുതിയ തൊഴിലവസരം സൃഷ്ടിക്കും

യു എ ഇ; അഡ്നോകില്‍ പൗരന്മാര്‍ക്ക് 13,500 പുതിയ തൊഴിലവസരം സൃഷ്ടിക്കും
അബൂദബി| യു എ ഇ പൗരന്മാര്‍ക്ക് 13,500 പുതിയ ജോലികള്‍ സൃഷ്ടിക്കുന്നതിനുള്ള തന്ത്രപരമായ സഹകരണ കരാറില്‍ അഡ്‌നോകും ഇമാറാത്തി ടാലന്റ്‌കോംപറ്റീറ്റീവ് കൗണ്‍സിലും ഒപ്പുവച്ചു. 2028-ഓടെയാണ് അഡ്‌നോക് വിതരണ ശൃംഖലയിലടക്കം ഇത്രയും തൊഴിലവസരം ഉണ്ടാക്കുക.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്വദേശികള്‍ക്ക് 100,000 സ്വകാര്യ മേഖലാ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന യു എ ഇയുടെ ലക്ഷ്യത്തിന്റെ ഭാഗമാണ് കരാര്‍.

കരാറിന്റെ ഭാഗമായി അല്‍ ദഫ്്റ മേഖലയില്‍ പൗരന്മാര്‍ക്ക് ഈ വര്‍ഷം ജോലിയും പരിശീലനവും നല്‍കും. അഡ്‌നോക് വിതരണ ശൃംഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളില്‍ യൂണിവേഴ്സിറ്റി ബിരുദധാരികള്‍ക്കായി 1,000 തൊഴിലധിഷ്ഠിത പരിശീലന അവസരങ്ങള്‍ ഒരുക്കും. പ്രാദേശിക പ്രതിഭകളെ പരിപോഷിപ്പിക്കുന്നതും ശാക്തീകരിക്കുന്നതും അഡ്‌നോക്കിന്റെ മുന്‍ഗണനയാണെന്ന് വ്യവസായ, അഡ്വാന്‍സ്ഡ് ടെക്നോളജി മന്ത്രിയും മാനേജിംഗ് ഡയറക്ടറും അഡ്‌നോക് മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ ഡോ. സുല്‍ത്താന്‍ ബിന്‍ അഹ്്മദ് അല്‍ ജാബര്‍ പറഞ്ഞു.

2018ല്‍ ആരംഭിച്ച ഇന്‍-കണ്‍ട്രി വാല്യൂ പ്രോഗ്രാമിന്റെ കീഴില്‍ പൗരന്മാര്‍ക്ക് 11,500 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പുതിയ കരാര്‍ വരുന്നതോടെ മൊത്തം തൊഴിലവസരങ്ങള്‍ 25,000 ആയി ഉയരും. 2028-ഓടെ വിതരണ ശൃംഖലയിലുടനീളം യു എ ഇ പ്രതിഭകളുടെ വ്യാപ്തി വിപുലീകരിക്കുകയും ചെയ്യും.

ആരോഗ്യ മേഖലയില്‍ 425 സ്വദേശികള്‍

സ്വകാര്യ ആരോഗ്യ സുരക്ഷ മേഖലകളില്‍ സ്വദേശികളായ 425 വിദ്യാര്‍ഥികളെ നിയമിച്ചതായി മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. നാഫിസിന്റെ നാഷനല്‍ ഹെല്‍ത്ത് കെയര്‍ പ്രോഗ്രാമില്‍ എന്റോള്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്കാണ് സ്റ്റാഡിംഗ് സിറ്റിസണ്‍ എംപ്ലോയ്മെന്റ് കോണ്‍ട്രാക്ട് പ്രകാരം നിയമനം ലഭിച്ചത്. വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം ജോലിക്ക് അവസരം ലഭിക്കുന്നതിനായി മാനവ വിഭവ ശേഷി, സ്വദേശികവത്കരണ മന്ത്രാലയം നാഫിസുമായി ചേര്‍ന്ന് രൂപം നല്‍കിയ പദ്ധതിയാണ് സ്റ്റാഡിംഗ് സിറ്റിസണ്‍ എംപ്ലോയ്മെന്റ് കോണ്‍ട്രാക്ട്.
Previous Post Next Post