പാരീസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍; 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാക്കറിന് വെങ്കലം

പാരീസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍; 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാക്കറിന് വെങ്കലം

 
പാരീസ് | പാരീസില്‍ ചരിത്രം കുറിച്ച് ഇന്ത്യക്ക് ആദ്യമെഡല്‍ സമ്മാനിച്ച് മനു ഭാക്കര്‍.വനിതകളുടെ 10`മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ മനു ഭാക്കര്‍ വെങ്കലമെഡല്‍ സ്വന്തമാക്കി. 22കാരിയാണ് മനു ഭാക്കര്‍.ഈ ഇനത്തിൽ ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ വനിത ഒളിമ്പിക്‌സ് മെഡല്‍ നേടുന്നത്. നേരിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് താരത്തിന് വെള്ളി നഷ്ടമായത്. ഒളിമ്പിക്സിന്‍റെ രണ്ടാം ദിനത്തിലാണ് ഹരിയാനക്കാരിയായ മനു ഇന്ത്യക്ക് മെഡല്‍ സമ്മാനിച്ചത്.

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ യോഗ്യതാ റൗണ്ടില്‍ മൂന്നാംസ്ഥാനത്തോടെയാണ് താരം ഫൈനലിന് യോഗ്യത നേടിയത്. ആറ് സീരീസുകള്‍ക്കൊടുവില്‍ 27 ഇന്നര്‍ 10 അടക്കം 580 പോയന്റ് നേടിയാണ് മനു ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്.

മത്സരത്തിന്‍റെ തുടക്കം മുതല്‍ക്ക് മികച്ച പ്രകടനം നടത്തിയ മനു മെഡല്‍ പൊസിഷനില്‍ നിന്ന് പുറത്താവാതെയാണ് മുന്നേറിയത്. ആകെ 22.7 പോയിന്‍റോടെയാണ് മനു ഭാക്കറിന്‍റെ മെഡല്‍ നേട്ടം.ആദ്യ രണ്ട് സ്ഥാനം കൊറിയന്‍ താരങ്ങാണ് സ്വന്തമാക്കിയത്.


Previous Post Next Post